മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ തികഞ്ഞ ഒരു രാജ്യവും ലോകത്ത് ഇല്ലെന്നും ഈ വിഷയങ്ങളിൽ ചൈനയ്ക്ക് ആരുടെയും ഉപദേശമോ ഗുണദോഷങ്ങളോ ആവശ്യമില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പറഞ്ഞു.
ഉയിഗർ മുസ്ലിംകളുടെ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ തലവൻ മിഷേൽ ബാച്ചലെറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച ചൈനയിൽ എത്തിയ ശേഷം യുഎൻ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റിന്റെ പരാമർശം.