Spread the love

ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസ്, ഭാര്യ കാമില എന്നിവർക്ക് നേരെ മുട്ടയേറ്. വടക്കൻ ഇംഗ്ലണ്ടിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ഇരുവർക്കും നേരെ മുട്ടയേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരമ്പരാഗത ചടങ്ങിനായി യോർക്കിലെത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യയ്ക്കും നേരെ മുട്ട എറിയുകയായിരുന്നു. മുട്ട ഇവരുടെ ശരീരത്ത് തട്ടാതെ സമീപത്ത് വീണു. മുദ്രാവാക്യങ്ങൾ മുഴക്കിയാണ് രാജാവിനും രാജ്ഞിക്കും നേരെ മുട്ട എറിഞ്ഞത്.

ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എലിസബത്ത് രാജ്ഞിയുടെ മരണശേഷം സെപ്റ്റംബറിലാണ് ചാൾസ് അധികാരമേറ്റത്.

By newsten