Spread the love

തിരുവനന്തപുരം: തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പം അന്വേഷിക്കാൻ സിപിഎം രണ്ടംഗ സമിതിയെ നിയോഗിച്ചു. എ.കെ. ബാലൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണ് സമിതി അംഗങ്ങൾ. കെ.എസ് അരുണ്‍കുമാറിന്റെ പേര് ആദ്യം പരാമർശിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും എറണാകുളത്ത് വിഭാഗീയത ഇപ്പോഴും തുടരുകയാണെന്നുമാണ് വിമർശനം.

തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയായി കെ.എസ് അരുണ്‍കുമാറിന്റെ പേരാണ് പുറത്തുവന്നത്. ഇത് വളരെയധികം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പിന്നീട് ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ വിഭാഗീയത തുടരുന്നതിന്റെ സൂചനയാണിതെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി രണ്ടംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചത്. തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ചത്ര വോട്ട് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും കമ്മിഷൻ അന്വേഷിക്കും.

By newsten