തിരുവനന്തപുരം: മയക്കുമരുന്ന് കടത്തിയില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ലഹരിമാഫിയ ഭീഷണിപ്പെടുത്തിയെന്ന് കോഴിക്കോട് അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തൽ. സ്കൂളിന് അകത്തും പുറത്തും ലിങ്കുകൾ ഉണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോൾ പോലീസ് തന്നെ കളിയാക്കി ചിരിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.
മയക്കുമരുന്ന് കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ് പറഞ്ഞതായി പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. മയക്കുമരുന്നിനെതിരെ ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോള്‍ രണ്ട് അപരിചിതരെത്തി. വലിയ ആളുകളാണ്,ആരോടും ഒന്ന് പറയരുത്, അപകടം ഉണ്ടാകുമെന്ന് പറഞ്ഞതായും കുട്ടിയുടെ അമ്മാവന് വെളിപ്പെടുത്തി.
വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. വളരെ ലാഘവത്തോടെയാണ് പൊലീസ് ഈ വിഷയം കൈകാര്യം ചെയ്തത്. എഎസ്ഐ തെളിവില്ലെന്ന വിശദീകരണമാണ് നല്‍കിയത്. കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.