Spread the love

കോഴിക്കോട്: എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കാൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്നും പ്രമേയം വിലയിരുത്തി.

യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും ചിന്തൻ ശിബിരം ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന്റെയും എൽജെഡിയുടെയും പേരുകൾ പ്രമേയത്തിൽ പരാമർശിച്ചിരുന്നില്ല. അതേസമയം യുഡിഎഫിലേക്ക് മടങ്ങേണ്ട സാഹചര്യമില്ലെന്ന് എൽജെഡി വ്യക്തമാക്കിയിട്ടുണ്ട്.

By newsten