തമിഴ്നാട്: മതം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാകില്ലെന്നും അത്തരം വിഭജനങ്ങൾക്ക് ഉത്തരവാദികളാകുന്നവർ യഥാർത്ഥ ആത്മീയവാദികളാകില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വർഗീയത പ്രചരിപ്പിക്കുന്നവർ കപടവിശ്വാസികളാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവർ മതപരമായ കാർഡ് കളിക്കുകയാണെന്നും ബിജെപിയെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും പൈതൃക നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള വികസനത്തിന് ഡി.എം.കെ നൽകിയ സംഭാവനകളെക്കുറിച്ച് മതത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കുന്നവർക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ ഹിന്ദു വിരുദ്ധനല്ല, എന്നെ ഹിന്ദു വിരുദ്ധനെന്ന് ആരോപിക്കുന്നവരെ ഞാൻ അവഗണിക്കുകയാണ്, വിലകുറഞ്ഞ പബ്ലിസിറ്റി നേടാൻ ശ്രമിക്കുന്നവരിൽ നിന്നാണ് ആരോപണങ്ങൾ ഉണ്ടാകുന്നത്” അദ്ദേഹം പറഞ്ഞു.