തിരുവനന്തപുരം: ഈ വർഷവും എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയശതമാനമുണ്ടാകുമെന്ന് സൂചന. കൊവിഡ് പ്രതിസന്ധിക്കിടയിലും 2021 ലെ എസ് എസ് എൽ സി വിജയശതമാനം 99.47 ആയിരുന്നു. കുട്ടികളുടെ ഏറ്റവും മികച്ച പ്രകടനം ഈ വർഷവും ഈ വിജയശതമാനത്തിനടുത്താണെന്ന് അറിയുന്നു. ഫലം 15ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഫലം http://keralaresults.nic.in, http://pareekshabhavan.kerala.gov.in എന്നിവയിൽ പരിശോധിക്കാം. ഈ വെബ്സൈറ്റുകൾ വഴി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം. ഈ വർഷം റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും സ്വകാര്യ വിഭാഗത്തിൽ 408 പേരും പരീക്ഷയെഴുതി.