Spread the love

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഡൽഹി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾക്ക് മികച്ച റാങ്കുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സർവകലാശാലാ വിഭാഗത്തിൽ ഒന്നാമതും ജെഎൻയു രണ്ടാം സ്ഥാനത്തുമാണ്. ഹിന്ദു കോളേജ്, പ്രസിഡൻസി കോളേജ്, ചെന്നൈ, ലയോള കോളേജ് എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. കേരളത്തിൽ നിന്നുള്ള നാല് സർവകലാശാലകൾ ആദ്യ 100 ൽ ഇടം നേടി. എംജി സർവകലാശാല 30-ാം സ്ഥാനത്തും കേരള സർവകലാശാല 40-ാം സ്ഥാനത്തും കുസാറ്റ് 41-ാം സ്ഥാനത്തും കാലിക്കറ്റ് സർവകലാശാല 69-ാം സ്ഥാനത്തുമാണ്. കോളേജുകളുടെ പട്ടികയിൽ ഡൽഹിയിലെ മിറാൻഡ ഹൗസാണ് ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് 24-ാം സ്ഥാനമാണുള്ളത്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് (50) എന്നിവരാണ് ആദ്യ 50 സ്ഥാനങ്ങളിൽ ഇടം നേടിയത്.

By newsten