Spread the love

തിരുവനന്തപുരം: കെ-റെയിലിന് പകരം മൂന്നാമതൊരു റെയിൽ വേ ലൈൻ കേരളത്തിന് അനുവദിക്കണമെന്നാണ് കേരളത്തിലെ ബി.ജെ.പിയുടെ ആവശ്യം. നേതാക്കൾ കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി. നേതാക്കൾ ഉച്ചകഴിഞ്ഞ് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ് ബി.ജെ.പി. നേതൃത്വം. കേരളത്തിന്‍റെ വികസനത്തിനെതിരാണ് ബി.ജെ.പി എന്ന പ്രചാരണത്തെ മറികടക്കാൻ കൂടിയാണ് പ്രതിനിധി സംഘം ഡൽഹിയിൽ എത്തിയിട്ടുളളത്. ഉച്ചയ്ക്ക് 2.30ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബിജെപിയുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനോടൊപ്പം നിലവിലുള്ള റെയിൽവേ ട്രാക്കിന് സമാന്തരമായി മൂന്നാം ലൈൻ കേരളത്തിന് അനുവദിക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെടും. അതേസമയം നേമം ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ട് വയ്ക്കും. നേമം ടെർമിനൽ പദ്ധതിയിൽ നിന്ന് കേന്ദ്രം പിൻമാറുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പിന്മാറ്റം ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കുമെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം.

By newsten