അമേരിക്കന്‍ ബുള്‍ഫ്രോഗ്, ബ്രൗണ്‍ ട്രീ സ്‌നേക്ക് എന്നീ രണ്ട് അധിനിവേശ ജീവികൾ കാരണം സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് റിപ്പോർട്ട്. പ്രതിദിനം 13.6 ലക്ഷം രൂപ വരെ ഈ ജീവികൾ മൂലം നഷ്ടം വരുന്നതായി സയന്റിഫിക്ക് റിപ്പോർട്ടിൽ പറയുന്നു.
ചെക്ക് റിപ്പബ്ലിക്കിലെ സൗത്ത് ബൊഹീമിയ സർവകലാശാലയിലെ ഇസമെൽ സോട്ടോയുടെ നേതൃത്വത്തിലുള്ള സംഘം ഉരഗങ്ങൾ സമ്പദ് വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്തി. ഞെട്ടിപ്പിക്കുന്ന പഠന ഫലങ്ങളാണ് സംഘത്തിന് ലഭിച്ചത്. 1986 നും 2020 നും ഇടയിൽ, അധിനിവേശ ജീവികൾ മൂലമുള്ള വിളനാശവും വൈദ്യുതി തകർച്ചയും കാരണം 16 ബില്യൺ രൂപയുടെ നഷ്ടമുണ്ടായി.