കോഴിക്കോട്: വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സർവകലാശാല. സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അനുവദിക്കരുതെന്നും സിൻഡിക്കേറ്റിലെ വിയോജനക്കുറിപ്പുകൾ സർവകലാശാലാ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്നുമാണ് ഉത്തരവുകൾ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അവതരിപ്പിക്കരുതെന്ന കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്ന് വിമർശിക്കപ്പെടുന്നുണ്ട്. അതേസമയം, സിൻഡിക്കേറ്റിലെ വിയോജനക്കുറിപ്പുകൾ ഇനി കാലിക്കറ്റ് സർവകലാശാലാ രേഖകളിൽ ഉണ്ടാകില്ല. ഭരണപക്ഷം അംഗീകരിച്ചാൽ മാത്രമേ ഇത്തരം കാര്യങ്ങൾ പ്രസിദ്ധീകരിക്കൂ എന്നാണ് സർവകലാശാലയുടെ മറ്റൊരു ഉത്തരവിൽ പറയുന്നത്.