Spread the love

ന്യൂഡല്‍ഹി: താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളില്ലെന്നും യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യഥാർഥചരിത്രം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. രജനീഷ് സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മുഗൾ ചക്രവർത്തി ഷാജഹാൻ 1631 മുതൽ 22 വർഷം കൊണ്ട് ഭാര്യ മുംതാസിനായി നിർമ്മിച്ചതാണ് താജ്മഹൽ എന്ന് പറയുന്നുവെങ്കിലും അത് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ഹർജിയിൽ പറയുന്നു. നേരത്തെ അലഹബാദ് ഹൈക്കോടതി സിംഗിന്‍റെ ഹർജി തള്ളിയിരുന്നു.

ഷാജഹാനാണ് താജ്മഹലുണ്ടാക്കിയത് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവരാവകാശ അപേക്ഷയില്‍ എന്‍.സി.ഇ.ആര്‍.ടി നല്‍കിയ മറുപടിയെന്ന് ഹര്‍ജിയില്‍ അവകാശപ്പെട്ടു.

By newsten