Spread the love

മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു പേരാണ് ‘ലോലപലൂസ’. ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്ന്. അസാധാരണമായ സംഗീതത്തിന്‍റെ ഒരു അസാധാരണമായ ഉത്സവം. മെറ്റാലിക്ക, പോൾ മക്കാർട്ട്നി, ലേഡി ഗാഗ, ദുവാ ലിപ, കാൻലി വെസ്റ്റ് തുടങ്ങിയ നിരവധി ബാൻഡുകളും കലാകാരൻമാരും പരിപാടിയിൽ പങ്കെടുക്കുന്നു. ഇന്ത്യ ലോലപലൂസയ്ക്ക് ആതിഥേയത്വം വഹിക്കാൻ പോകുന്നു എന്ന വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയിലെ സംഗീതപ്രേമികളെ വിസ്മയിപ്പിക്കുന്ന ഒരു വാർത്തയാണിത്.

ലോലപലൂസയുടെ ആദ്യ ഏഷ്യൻ വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ആദ്യ ലോലപലൂസ സംഗീതോത്സവം 2023 ജനുവരിയിൽ മുംബൈയിൽ നടക്കും. ലോലപലൂസയിൽ സാധാരണയായി രണ്ടോ നാലോ ദിവസം നീണ്ടുനിൽക്കുന്ന ഒരു സംഗീതോത്സവമാണ്. ഇന്ത്യൻ എഡിഷൻ രണ്ട് ദിവസത്തെ പരിപാടിയായിരിക്കുമെന്നാണ് അറിയുന്നത്.

ഇന്ത്യൻ എഡിഷനിൽ ഏതൊക്കെ കലാകാരൻമാരാണ് പങ്കെടുക്കുകയെന്ന് സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല. 60,000 ത്തിലധികം ആരാധകർക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, ഈ വർഷത്തെ ലോലപലൂസ വ്യാഴാഴ്ച ചിക്കാഗോയിൽ ആരംഭിച്ചു. ഷിക്കാഗോ ഗ്രാൻഡ് പാർക്കിൽ നടക്കുന്ന പരിപാടി 31ന് സമാപിക്കും.

By newsten