അമ്പെയ്ത്ത് റാങ്കിംഗിൽ ലോക മൂന്നാം നമ്പർ കോമ്പൗണ്ട് ആർച്ചർ താരമായി ആന്ധ്രാ പ്രദേശുകാരി വെണ്ണം ജ്യോതി സുരേഖ. ഈ റാങ്ക് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് സുരേഖ. മൂന്ന് ആർച്ചർമാർ നേരത്തെ ഈ റാങ്ക് നേടിയിരുന്നു. വെണ്ണം ജ്യോതി സുരേഖ 1996 ജൂലൈ 3 ന് കൃഷ്ണ ജില്ലയിലെ ചല്ലപ്പള്ളി ഗ്രാമത്തിലാണ് ജനിച്ചത്. തുടക്കത്തിൽ നീന്തൽ താരമായിരുന്ന സുരേഖ, 2020-ൽ കൃഷ്ണ നദിയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽക്കാരിയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. പിന്നീട്, അവൾ അമ്പെയ്ത്തിൽ താത്പര്യം വളർത്തിയെടുത്തു. 58 ദേശീയ മെഡലുകളോടെ (37 സ്വർണം, 13 വെള്ളി, 9 വെങ്കലം) ഇതുവരെ 27 ദേശീയ, 41 അന്താരാഷ്ട്ര ടൂർണമെന്റുകൾ പൂർത്തിയാക്കി. വി ജ്യോതി സുരേഖയ്ക്ക് 2017 ലെ അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ നാല് വെള്ളി ഉൾപ്പെടെ ആറ് മെഡലുകൾ വെണ്ണം നേടി. ഡൽഹിയിലെ ദേശീയ ക്യാമ്പിൽ പരിശീലനത്തിലാണ് സുരേഖ. അച്ഛൻ വെണ്ണം സുരേന്ദ്രയും മറ്റ് കുടുംബാംഗങ്ങളും വിജയത്തിൽ സന്തോഷം അറിയിച്ചു.