Spread the love

ബെയ്ജിങ്: ഏഷ്യയിലെ ഒന്നാം നമ്പർ അതിസമ്പന്നയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഈ വർഷം അവരുടെ സമ്പത്ത് പകുതിയായി കുറഞ്ഞു. ചൈനീസ് ശതകോടീശ്വരി യാങ് ഹുയാൻ ആണ് ഈ പ്രതിസന്ധിയിലേക്ക് വീണത്. അവരുടെ ആസ്തി 24 ബില്യൺ ഡോളറായിരുന്നു. ഇത് 11 ബില്യൺ ഡോളറായി കുറഞ്ഞു. അതായത് 13 ബില്യൺ ഡോളറിന്‍റെ നഷ്ടം.

മുമ്പെങ്ങുമില്ലാത്തവിധം സ്വത്തു പ്രതിസന്ധിയാണ് ചൈന നേരിടുന്നത്. പാർപ്പിട പ്രതിസന്ധി മൂലം ചൈനയുടെ സമ്പദ്വ്യവസ്ഥ താറുമാറായി. യാങ് ഹുയാനും തകർക്കപ്പെട്ടവരിൽ ഒരാളാണ്.

ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഗാർഡൻ ഹോൾഡിംഗ്സ് യാങിന്റേതാണ്. അവരാണ് ഏറ്റവും കൂടുതൽ ഭൂമിയിടപാടുകൾ നടത്തുന്നത്. യാങ് ഹുയാന്റെ സ്വത്ത് പിതാവ് യാങ് ഗ്വാക്കിയാങില്‍ നിന്ന് കൈമാറി ലഭിച്ചതാണ്. ഗ്വാഡോങ് മേഖലയില്‍ ഈ കമ്പനി ആരംഭിക്കുന്നത് യാങിന്റെ പിതാവാണ്. ഗാര്‍ഡന്റെ ഓഹരികള്‍ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.

By newsten