Spread the love

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകൾക്കിടയിലും, മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന സീസണിനെ കൂടുതൽ ആശങ്കയോടെയാണ് സ്വാഗതം ചെയ്യുന്നത്.

52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലയളവിന് ശേഷം ഇന്ന് അർദ്ധരാത്രിയോടെ ബോട്ടുകൾ കടലിലേക്ക് മടങ്ങും. അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം മാത്രമേ ബോട്ടുകൾ വീണ്ടും കടൽ കാണൂ. ചാകര പ്രതീക്ഷിക്കുന്ന ബോട്ടുകൾ നാളെ രാവിലെയോടെ മടങ്ങിത്തുടങ്ങും. വറുതിക്കാലത്തിനുശേഷം യന്ത്രവൽകൃത യാനങ്ങൾ കടലിലേക്ക് മടങ്ങുമ്പോൾ തൊഴിലാളികൾ ആശങ്കയിലാണ്.

നിലവിലെ ഇന്ധന വിലയിൽ ഈ മേഖല എത്രകാലം നിലനിൽക്കുമെന്നാണ് ബോട്ടുടമകൾ ചോദിക്കുന്നത്. കടലിൽ പോകുന്ന ബോട്ടുകൾക്ക് വാങ്ങുന്ന ഡീസലിന്‍റെ റോഡ് നികുതി ഒഴിവാക്കണമെന്നത് അവരുടെ ദീർഘകാലമായുള്ള ആവശ്യമാണ്.

By newsten