ബംഗളൂരു: മക്കൾക്ക് നൽകിയ ലേണിങ് ആപിനും പഠനോപകരണങ്ങൾക്കും ഗുണനിലവാരം കുറഞ്ഞതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചയാൾക്ക് അടച്ച 99,000 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും തിരികെ നൽകാൻ വിധി. മഞ്ജു ആർ എന്നയാളുടെ പരാതിയിലാണ് നടപടി. 2021ൽ, ‘ബൈജൂസ്’ ലേണിങ് ആപ് പ്രതിനിധികൾ മഞ്ജുവിന്റെ വീട് സന്ദർശിക്കുകയും സ്‌കൂൾ പഠനത്തിനായി മകനും മകൾക്കും വേണ്ടിയുള്ള അവരുടെ ലേണിങ് ആപ് സബ്‌സ്‌ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.