ന്യൂഡല്‍ഹി: രാജ്യത്തെ ഗോതമ്പ് സ്റ്റോക്ക് മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതിനെ തുടർന്ന് ആട്ട, മൈദ, റവ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് സർക്കാർ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സ്റ്റോക്ക് കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് മെയ് 13 ന് (എഫ്സിഐ) ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള സൗജന്യ വിതരണത്തിലെ വർദ്ധനവും പ്രതികൂല കാലാവസ്ഥയും കാരണം ഉൽപാദനത്തിലുണ്ടായ ഇടിവുമാണ് നിയന്ത്രണങ്ങളിലേക്ക് നയിച്ചതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ ധാന്യ ശേഖരം 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും പ്രതിശീര്‍ഷ ശേഖരം 50 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിസന്ധിയുടെ യാഥാർത്ഥ്യം രാജ്യത്തെ അറിയിക്കാൻ ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.