Spread the love

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്‍റെ സവിശേഷ നേട്ടങ്ങൾ വ്യക്തമാക്കി കെ-റെയിൽ അധികൃതർ. കേരളത്തിന്‍റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ നേട്ടങ്ങൾ കൊണ്ടുവരാൻ സിൽവർ ലൈൻ പദ്ധതിക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഈ പദ്ധതിയിലൂടെ കേരളത്തിനാകെ അതിവേഗം സുഗമമായി സഞ്ചരിക്കാൻ കഴിയും. ജീവൻ രക്ഷാദൗത്യം പോലും ഈ പദ്ധതിയിലൂടെ പൂർത്തീകരിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ ഇപ്പോഴും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് സിൽവർ ലൈൻ പദ്ധതിയുടെ സവിശേഷതകൾ വിശദീകരിച്ച് കെ-റെയിൽ ഉദ്യോഗസ്ഥർ ഫേസ്ബുക്കിൽ രംഗത്തെത്തിയത്.

By newsten