Spread the love

മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ആറ് മാസത്തിനകം വീഴുമെന്ന് മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ. ആറ് മാസത്തിനുള്ളിൽ സംസ്ഥാനം മറ്റൊരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി യോഗത്തിലാണ് ശരദ് പവാർ ഇക്കാര്യം പറഞ്ഞത്.

ഷിൻഡെയെ പിന്തുണയ്ക്കുന്ന പല എംഎൽഎമാരും നിലവിലെ രീതികളിൽ തൃപ്തരല്ല. ഷിൻഡെ മന്ത്രിമാരെ തീരുമാനിക്കുന്ന ഘട്ടത്തിൽ എത്തിയാൽ എംഎൽഎമാരുടെ അതൃപ്തി പുറത്തുവരും. ഇതോടെ സർക്കാർ പൂർണമായും തകരും. ഷിൻഡെ സർക്കാരിന്‍റെ പതനത്തിന് ശേഷം നിരവധി വിമത എംഎൽഎമാർ ശിവസേനയിലേക്ക് മടങ്ങുമെന്ന് പവാർ പറഞ്ഞതായാണ് റിപ്പോർട്ട്.

വ്യാഴാഴ്ചയാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയുടെ കലാപത്തെ തുടർന്ന് ഉദ്ധവ് താക്കറെയുടെ സർക്കാർ താഴെ വീണു. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഉദ്ധവ് രാജി പ്രഖ്യാപിക്കുകയും സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.

By newsten