തിരുവനന്തപുരം: എകെജി സെന്‍ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. എം.എം.മണി (സി.പി.എം), പി.എസ്.സുപാൽ (സി.പി.ഐ), എൻ.ജയരാജ് (കേരള കോൺഗ്രസ് (എം), കെ.വി.സുമേഷ് (സി.പി.എം), കോവൂർ കുഞ്ഞുമോൻ (ആർ.എസ്.പി (ലെനിനിസ്റ്റ്), കടകംപള്ളി സുരേന്ദ്രൻ (സി.പി.എം), ഭരണകക്ഷിയിലെ മന്ത്രിമാർ എന്നിവർ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിച്ചു.
മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് ശ്രീകൃഷ്ണന്‍റെ നിറമാണെന്നും അദ്ദേഹത്തിന്‍റെ കയ്യിലിരിപ്പും അത്തരത്തിൽ ആണെന്നും എം.എം മണി പറഞ്ഞു. എകെജി സെന്‍റർ ആക്രമിച്ചത് കോൺഗ്രസ് ആണെന്ന് പാർട്ടി സംശയിക്കുന്നു. കാരണം എ.കെ.ജി സെന്‍റർ ആക്രമിക്കപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റും പറഞ്ഞിട്ടുണ്ട്.