സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് 12 ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ ജാർഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറി സജീവമാകുകയും ചെയ്തു. ഇതോടെ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തൽഫലമായി, അറബിക്കടലിൽ ശക്തമായ പടിഞ്ഞാറ് / തെക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ജൂലൈ 3 മുതൽ 6 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ 03-07-2022 മുതൽ 07-07-2022 വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.