ന്യൂഡല്‍ഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ദ്രൗപദിയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് ജനതാദൾ യുണൈറ്റഡ് രംഗത്തെത്തി. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പിന്തുണ പ്രഖ്യാപിച്ചത്. പട്ടികജാതി വനിതയെ ഉന്നത പദവിയിലേക്ക് നാമനിർദ്ദേശം ചെയ്തതില്‍ സന്തോഷമുണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു.
ദ്രൗപദി മുർമുവിന് ജെഡിയുവിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു.ആദിവാസി ഗോത്രവിഭാഗത്തില്‍നിന്നുള്ള ഒരു വനിത രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന അവസരത്തില്‍ തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ബിജു ജനതാദളും ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കും.