റോം: രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മരിയോ ഡ്രാഘി സമർപ്പിച്ച രാജി സ്വീകരിക്കാൻ ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാറ്റരെല്ല വിസമ്മതിച്ചു. വ്യാഴാഴ്ചയാണ് രാഷ്ട്രത്തലവൻ പ്രധാനമന്ത്രിയുടെ രാജി തള്ളിയത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് പാർലമെന്‍റിനെ അഭിസംബോധന ചെയ്യാൻ രാഷ്ട്രപതി പ്രധാനമന്ത്രിക്ക് നിർദ്ദേശം നൽകി. സെർജിയോ മാറ്റരെല്ലയുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ പ്രസിഡന്‍റിന്‍റെ നീക്കത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവിട്ടിട്ടില്ല.