Spread the love

കൊച്ചി: ചിന്തൻ ശിബിരം ക്യാമ്പിന് പിന്നാലെ ഉയർന്നുവന്ന ലൈംഗികാരോപണങ്ങളെ പ്രതിരോധിച്ച് യൂത്ത് കോൺഗ്രസ്‌ നേതാവ് വീണ എസ് നായർ. സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദം തന്നെയാണ് ഇവരും ആവർത്തിച്ചത്. ഇല്ലാത്ത പരാതിയുടെ പേരിൽ ഒരാളെ തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും വീണ പറഞ്ഞു. പരാതിക്കാരിയെന്ന് അവകാശപ്പെട്ട പെൺകുട്ടി തന്നെ ഇത് നിഷേധിച്ചു. പരാതിയുണ്ടെങ്കിൽ, നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രസ്ഥാനം ഉറപ്പുനൽകുന്നുണ്ട്. മാത്രമല്ല, യൂത്ത് കോൺഗ്രസ്‌ ദളിത് വിരുദ്ധ പ്രസ്ഥാനമാണെന്ന് പറയുന്നത് എത്രമാത്രം അടിസ്ഥാന രഹിതമാണെന്നും വീണ ചോദിച്ചു. തനിക്കെതിരെയും സൈബർ അധിക്ഷേപം അതിരു വിടുന്നുവെന്നും ഇതു തുടർന്നാൽ നിയമപരമായി മുന്നോട്ടു പോകുമെന്നും വീണ കൂട്ടിച്ചേർത്തു.

എപ്പോഴും സ്ത്രീകളോടൊപ്പം.

ചിന്തൻ ശിബിരത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. പങ്കെടുക്കാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും പഠനത്തിന്റെയും പരീക്ഷയുടെയും ഭാഗമായി സ്ഥലത്ത് ഇല്ലായിരുന്നു. പാലക്കാട് നടന്ന ക്യാമ്പിൽ വിവേക് എസ് നായർക്കെതിരെയാണ് ആരോപണം ഉയർന്നത്. തിരുവനന്തപുരം ജില്ലയിലെ സജീവ പ്രവർത്തകനാണ് വിവേക്. സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. എന്നാൽ സംസ്ഥാന വൈസ് പ്രസിഡന്‍റുമായുള്ള തർക്കമാണ് അദ്ദേഹത്തെ പുറത്താക്കാൻ കാരണം. അയാളെ മുമ്പും പുറത്താക്കിയിരുന്നു, ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ വാസ്തവമില്ല, വീണ പറഞ്ഞു.

By newsten