മലപ്പുറം: ഗവർണർക്കെതിരായ ബില്ലടക്കം ചർച്ച ചെയ്യുന്ന നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസിന്‍റെ അഭിപ്രായം അതേപടി പിന്തുടരേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
സഭയിൽ അഭിപ്രായം വ്യക്തമായി ഉന്നയിക്കുമ്പോഴും വോട്ടിലടക്കം യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ലീഗിന്‍റെ സമീപനം.
മന്ത്രി വി അബ്ദുറഹിമാനെതിരേ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തിൽ കോൺഗ്രസിന്റെ അഭിപ്രായമല്ല ലീഗിനുള്ളത്. ഞായറാഴ്ച രാവിലെ ചേരുന്ന യു.ഡി.എഫ് എം.എൽ.എമാരുടെ യോഗത്തിൽ ഭിന്നതകൾ വ്യക്തമാക്കും.