Spread the love

വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ‘ഓപ്പറേഷന്‍ സുരക്ഷാകവചം’ എന്ന് പേരിട്ടിരിക്കുന്ന പരിശോധന 11 വരെ തുടരും. സ്കൂൾ വാഹനങ്ങളുടെ പരിമിതി കാരണം, കുട്ടികൾ പൊതു, സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിലുള്ള അപകടസാധ്യത ഒഴിവാക്കാനാണ് പ്രത്യേക പരിശോധന.

കുട്ടികളെ ബസുകളിൽ കയറാൻ അനുവദിക്കുന്നത് തടയുക, ഇളവുകൾ നൽകാതിരിക്കുക, ഫുട്ബോർഡുകളിൽ നിർത്തുക, ഓട്ടോറിക്ഷകളിലും കാറുകളിലും കുട്ടികളെ കുത്തിനിറച്ച് കയറ്റുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന. സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആർ.ടി ഓഫീസുകളിലെയും ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുക്കും. രാവിലെ 7.30 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയും പ്രത്യേക പരിശോധനകൾ നടത്തും. അശ്രദ്ധമായ ഡ്രൈവിംഗ്, അമിതവേഗം എന്നിവയ്ക്കെതിരെയും നടപടി സ്വീകരിക്കും.

By newsten