കാലിഫോർണിയ: ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ഏതാണെന്ന് നിങ്ങൾക്കറിയാമോ? ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് പ്രകാരം ഈ നായയ്ക്ക് 22 വയസാണ് പ്രായം.
കാലിഫോർണിയയിൽ നിന്നുള്ള ജിനോ വുൾഫ് എന്ന നായയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ. 40 കാരനായ അലക്സ് വുൾഫാണ് നായയുടെ ഉടമസ്ഥൻ. നായയുടെ ഉടമയായ അലക്സിന്‍റെ അഭിപ്രായത്തിൽ, നായയുടെ ആരോഗ്യത്തിന് കാരണം ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം, വെറ്ററിനറി പരിചരണം, ജീവിതത്തോടുള്ള അഭിനിവേശം എന്നിവയാണ്.
2000 സെപ്റ്റംബർ 24ന് ജനിച്ച നായ്ക്കുട്ടിയെ 2002 ൽ കൊളറാഡോയിലെ ഹ്യൂമൻ സൊസൈറ്റി ഓഫ് ബോൾഡർ വാലിയിൽ നിന്നാണ് അലക്സ് വുൾഫ് ദത്തെടുത്തത്. നീണ്ട 20 വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു. “വർഷങ്ങളായി ഞാൻ അവനെ വളരെയധികം ശ്രദ്ധിക്കുന്നു, അവൻ ഇപ്പോഴും താരതമ്യേന നല്ല അവസ്ഥയിലാണ്. അവൻ ശരിക്കും സുന്ദരനാണ്, അവന്‍റെ പ്രായം കണക്കിലെടുക്കുമ്പോൾ ഇത് അതിശയകരമാണ്!” അലക്സ് തന്‍റെ നായയെക്കുറിച്ച് വളരെ അഭിമാനത്തോടെ പറഞ്ഞു.