Spread the love

കൊച്ചി: വിഴിഞ്ഞം വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി സമവായത്തിലെത്താതെ സർക്കാർ ഏകപക്ഷീയമായി ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചുവെന്നാണ് സർക്കാർ പറയുന്നത്.

സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെ.സി.ബി.സി പറഞ്ഞു. കേരള കാത്തലിക് കൗൺസലിൻ്റെ ജനറൽ ബോഡി യോഗത്തിലാണ് വിമർശനം.

By newsten