Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാഷ് മൂല്യം മാറിയതോടെ കേസ് വലിയ വിവാദമായി മാറിയിരുന്നു. മറ്റൊരു ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചതായും ഹാഷ് മൂല്യം മാറിയെന്നും സ്ഥിരീകരിച്ചു. എന്നാൽ ഇത് എങ്ങനെ സാധ്യമായി എന്ന കാര്യത്തിലാണ് സംശയങ്ങൾ ഉയരുന്നത്.

അതേസമയം, ഇപ്പോൾ ദൃശ്യങ്ങൾ പരിശോധിക്കുന്ന സമയത്തിലും പൊരുത്തക്കേടുകൾ ഉണ്ട്. ഇതാണ് ദൃശ്യങ്ങൾ പരിശോധിച്ച സംഭവം വിവാദമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

2021 ജൂലൈ 19നാണ് പൾസർ സുനിയുടെ അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ ദൃശ്യങ്ങൾ കണ്ടത്. അപ്പോൾ സമയം മൂന്ന് മണിയാണ്. എന്നാൽ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത് നേരെ വിപരീതമാണ്. ഉച്ചയ്ക്ക് 12.19 നും 12.54 നും ഇടയിൽ വിവോയുടെ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചാണ് വീഡിയോ കണ്ടതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച മെമ്മോയുടെ പകർപ്പിലാണ് ഇക്കാര്യം പറയുന്നത്. 2021 ജൂലൈ 19ന് കോടതി അനുമതി ലഭിച്ചതിനെ തുടർന്ന് പെൻഡ്രൈവിൽ ദൃശ്യങ്ങൾ വിചാരണക്കോടതിയിൽ കണ്ടെന്നാണ് പൾസർ സുനിയുടെ അഭിഭാഷകൻ പറയുന്നത്.

By newsten