Spread the love

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായവർ അനുഭവിക്കുന്ന മാനസിക പീഡനമാണ് ഏറ്റവും ദുരിതപൂര്‍വമായിട്ടുളളതെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇരകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിച്ചത്.

അഭിമുഖീകരിക്കുന്ന കഷ്ടപ്പാടുകൾ പങ്കുവെക്കാൻ പോലും പലപ്പോഴും സാധ്യമാകാതെ വരുന്നു. ശാരീരിക പീഡനങ്ങൾക്കുപുറമെ, സമൂഹത്തിൽ നിന്നുള്ള പരിഹാസവും ചീത്തപ്പേരും അവരെ വേട്ടയാടുന്നു. അതിജീവിത അനുഭവിക്കുന്ന കഷ്ടപ്പാടിന്‍റെ ആഴവും സങ്കീർണ്ണതയും വിവരിക്കാൻ കഴിയില്ല.

“എന്നിലെ എല്ലാം നശിപ്പിക്കപ്പെട്ടു എന്ന തോന്നലാണുണ്ടായത്, ഇപ്പോള്‍ അവശേഷിക്കുന്നത് പുറന്തോട് മാത്രമാണ്” ഒരു അതിജീവിത പറഞ്ഞ വാക്കുകളാണിത്. അവരുടെ വിഷാദം അത്രതന്നെയാണ്. ഈ ദുരിതത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയില്ല. അവർക്ക് ആവശ്യമായ പരിചരണവും പിന്തുണയും അവർക്ക് ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. ഇത് വിവേകത്തോടെയും ബഹുമാനത്തോടെയും പരിഗണിക്കുമെന്നും അവര്‍ പറയുന്നത് വിശ്വാസിക്കുമെന്നുമുള്ള ഉറപ്പ് നൽകണമെന്നും കോടതി പറഞ്ഞു.

By newsten