Spread the love

430 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഭൂമിയിലെ ഏറ്റവും പഴയ കാട്ടുതീ പടര്‍ന്നു പിടിച്ചതെന്ന് ശാസ്ത്രലോകം. 430 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ കാട്ടുതീയുടെ തെളിവുകൾ പോളണ്ടിൽ നിന്നും വെയിൽസിൽ നിന്നുമുള്ള പാറകളിൽ കണ്ടെത്തിയ കരിയിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന കാട്ടുതീയുടെ തെളിവാണിത്. ഇതിന് മുമ്പ്, ഒരു കോടി വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ കാട്ടുതീയാണ് ഏറ്റവും പഴയ കാട്ടുതീ എന്നായിരുന്നു കണ്ടെത്തൽ. ആ സമയത്ത് ഭൂമിയിൽ എത്രമാത്രം ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് അറിയാൻ ഈ കണ്ടെത്തൽ നമ്മെ സഹായിക്കും.

ഭൂമിയിലെ പുരാതനകാല അന്തരീക്ഷത്തില്‍ 16 ശതമാനം ഓക്‌സിജന്‍ ഉണ്ടായിരുന്നിരിക്കണം എന്നാണ് ജിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നത്.

പുരാതന കാട്ടുതീയുടെ തെളിവുകളിൽ നിന്നാണ്, ആ സമയത്തെ ഓക്സിജൻറെ അളവ് കണക്കാക്കുന്നത്.

By newsten