കൊച്ചി: സമൂഹമാധ്യമത്തിൽ പോസ്റ്റുമായി പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ വിജയ് ബാബു. സത്യം വിജയിക്കുമെന്ന് വിജയ് ബാബു പോസ്റ്റിൽ പറയുന്നു. നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി’ എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ കുറിപ്പ്.
പോസ്റ്റ് ഇങ്ങനെയാണ്: “എന്ത് സംഭവിച്ചാലും പ്രകോപിതരാകരുത്. ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശപ്രകാരം ഞാൻ മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”
ലൈംഗിക പീഡനക്കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ അനുവദിച്ച കോടതി അഞ്ച് ലക്ഷം രൂപയുടെ ആൾജാമ്യത്തിന്റെയും രണ്ട് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘം നടപടി സ്വീകരിച്ചത്.