Spread the love

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത സാധാരണയിൽ നിന്ന് തെക്കോട്ട് സജീവമായതിന്‍റെയും മധ്യപ്രദേശിന് മുകളിൽ ന്യൂനമർദ്ദ പ്രദേശം നിലനിൽക്കുന്നതിന്‍റെയും ഫലമായി അറബിക്കടലിന് മുകളിലൂടെ ശക്തമായ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിച്ചതാണ് ഇതിന് കാരണം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 9 വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനം അനുവദിക്കില്ല. ഇന്ന് രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ കേരള തീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

By newsten