ആനി രാജയ്ക്കെതിരെ സംസാരിച്ച എം എം മണിക്ക് മറുപടി നൽകാൻ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷയെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
കെ.കെ ശിവരാജൻ ഉപയോഗിച്ച ‘പുലയാട്ട്’ എന്ന പ്രയോഗം പുരോഗമന വിരുദ്ധമായ ഒരു വാക്കാണെന്നും അത് ഈ ആധുനിക യുഗത്തിന്
യോജിക്കാത്തതാണെന്നും പുരോഗമനത്തിന്‍റെ വക്താക്കളെന്ന് അവകാശപ്പെടുന്ന സി.പി.ഐക്ക് യോജിച്ചതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.