കൊളംബോ: ശ്രീലങ്കയിൽ ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വിലയിൽ മാറ്റമുണ്ടാകുമെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ പി നന്ദലാൽ വീരസിംഗെ. അടുത്ത ഒരു മാസത്തേക്ക് ആവശ്യമായ ഇന്ധന സ്റ്റോക്ക് രാജ്യം സംഭരിച്ചിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് ഗവർണർ പറഞ്ഞു. വിദേശനാണ്യത്തിൽ ലഭിച്ച പണം ഉപയോഗിച്ചാണ് ഇവ ഇറക്കുമതി ചെയ്തത്.
1948-ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും ക്ഷാമം രൂക്ഷമായതോടെ അവയുടെ വില കുതിച്ചുയരുകയും കരിഞ്ചന്തയിൽ പോലും ലഭ്യമല്ലാതാവുകയും ചെയ്തു.
130 മില്യൺ ഡോളർ ലോകബാങ്കിൽ നിന്നും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ നിവാസികൾ രാജ്യത്തേക്ക് അയച്ച പണവുമാണ് കണ്ടെടുത്തത്. ശ്രീലങ്ക ഇപ്പോൾ രാഷ്ട്രീയമായും സാമ്പത്തികമായും വളരെ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.