തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർദ്ധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്കിൽ വർദ്ധനവ് ഉണ്ടാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് 2022-23 വർഷത്തെ നിരക്ക് വർധനയെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അറിയിച്ചു. താരിഫ് പരിഷ്കരണം എല്ലാ വശങ്ങളുടെയും അടിസ്ഥാനത്തിലാണ്. കൊവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചതായി കമ്മിഷൻ അറിയിച്ചു.
പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, പരമാവധി വർദ്ധനവ് യൂണിറ്റിന് 25 പൈസയിൽ താഴെയാണ്. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ 47.50 രൂപ അധികം നൽകണം.