Spread the love

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുതിച്ചതില്‍ പ്രതികരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് വനിതാ കമ്മീഷൻ കാണുന്നതെന്നും ഷാഹിദ കമാൽ പറഞ്ഞു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്നും വിദ്യാർത്ഥിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നൽകുമെന്നും ഷാഹിദ കമാൽ പറഞ്ഞു. പുരോഗമനപരമായി ചിന്തിക്കുന്ന ഈ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്ന് നടത്തുന്നതിനിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം നടന്നത്. പരീക്ഷ എഴുതാൻ വരുമ്പോൾ വിദ്യാർത്ഥികൾ വളരെയധികം മാനസിക സമ്മർദ്ദത്തിലാണ്. വസ്ത്രമഴിച്ചുള്ള പരിശോധന ആ സമ്മര്‍ദത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്, മാനുഷിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. ഇത് വിദ്യാർത്ഥികളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുന്നു. ഒരു സാഹചര്യത്തിലും നമ്മുടെ സംസ്ഥാനത്ത് ഇത് ഇതനുവദിച്ച് കൊടുക്കില്ല. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും. പരാതിയുമായി മുന്നോട്ട് വന്ന വിദ്യാർത്ഥിക്ക് എല്ലാത്തരം നിയമസഹായവും മാനസിക പിന്തുണയും നൽകാൻ കമ്മിഷൻ ഒപ്പമുണ്ടാകും. ഷാഹിദ കമാൽ പ്രതികരിച്ചു.

By newsten