Spread the love

മോസ്‌കോ: ആഗോള ഹോട്ടൽ ശൃംഖലയായ മാരിയറ്റ് റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. യൂറോപ്യൻ യൂണിയനും യുഎസും ഏർപ്പെടുത്തിയ ഉപരോധം കാരണം റഷ്യയിൽ പ്രവർത്തനങ്ങൾ തുടരാൻ കഴിയില്ലെന്ന് മാരിയറ്റ് പറഞ്ഞു. 25 വർഷത്തെ പ്രവർത്തനത്തിനൊടുവിലാണ് മാരിയറ്റ് റഷ്യ വിടുന്നത്. റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് “സങ്കീർണ്ണമാണ്” എന്നാണ് മാരിയറ്റ് വിശേഷിപ്പിച്ചത്. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് മറ്റ് ഹോട്ടലുകളിൽ ജോലി നൽകുമെന്നും മാരിയറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. മാരിയറ്റിന് പുറമെ മറ്റൊരു അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലയായ ഹിൽട്ടണും റഷ്യ വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. മക്ഡൊണാൾഡ്സ്, സ്റ്റാർബക്സ് തുടങ്ങിയ കമ്പനികളും പാശ്ചാത്യ ഉപരോധം കാരണം റഷ്യ വിട്ടു. എന്നാൽ, റഷ്യ വിടുന്നത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളൊന്നും മാരിയറ്റ് പുറത്തുവിട്ടിട്ടില്ല.

By newsten