തിരുവനന്തപുരം: കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി രമേശനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് നടപടി.
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രോഗിയുടെ മരണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും കൃത്യവിലോപം നടന്നതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തുടർച്ചയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ അലംഭാവം കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നും ശുപാർശ ചെയ്തു. ഇക്കാര്യം പരിശോധിച്ച ശേഷമാണ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടതെന്നാണ് വിശദീകരണം.