വാഷിങ്ടണ്‍: രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള അക്രമസംഭവങ്ങൾ വ്യാപകമാകുന്നതിനിടെ യുഎസ് സെനറ്റ് തോക്ക് നിയന്ത്രണ ബിൽ പാസാക്കി. കഴിഞ്ഞ 28 വർഷത്തിനിടെ ആദ്യമായാണ് അമേരിക്കയിൽ ഇത്തരമൊരു നിയമം പാസാക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും പിന്തുണയോടെയാണ് സെനറ്റാണ് ബിൽ പാസാക്കിയത്. 33നെതിരെ 65 വോട്ടുകൾക്കാണ് യുഎസ് കോണ്‍ഗ്രസ് ബിൽ പാസാക്കിയത്.
ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്കൊപ്പം 15 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ബിൽ പാസാക്കിയതിനൊപ്പം നിന്നു. സെനറ്റിലെ അപ്പർ ചേംബർ ഓഫ് കോൺഗ്രസ് പാസാക്കിയ ബിൽ ഇനി ജനപ്രതിനിധി സഭ പാസാക്കേണ്ടതുണ്ട്. തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ ബില്ലിൽ ഒപ്പുവെച്ച് അത് നിയമമാക്കും.