Spread the love

വിവാഹച്ചടങ്ങിന് എത്തിയ വരന്‍റെ രണ്ട് സുഹൃത്തുക്കൾ ധരിച്ചിരുന്ന വസ്ത്രം കണ്ട് അമ്പരന്ന് അതിഥികൾ. ഇന്ത്യക്കാരനായ വരന്റെ ചിക്കാഗോയിൽ നടന്ന വിവാഹച്ചടങ്ങിലാണ് ഒരു സർപ്രൈസ് ആയി, സാരി ധരിച്ച് സുഹൃത്തുക്കൾ എത്തിയത്. സുഹൃത്തുക്കളെ കണ്ടപ്പോൾ വരൻ അമ്പരന്നു എന്നു മാത്രമല്ല, ചിരിച്ച് ചിരിച്ച് ഒരു വഴിയായി എന്ന് വേണം പറയാൻ. വരന്‍റെ വിദേശ സുഹൃത്തുക്കളാണ് ഇത്തരമൊരു സർപ്രൈസ് ഒരുക്കിയത്.

ചിക്കാഗോ ആസ്ഥാനമായുള്ള വിവാഹ വീഡിയോഗ്രാഫർമാരായ പാരാഗൺഫിലിംസ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. “മിഷിഗൺ അവന്യുവിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വരന്റെ രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ” എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചത്.

By newsten