Spread the love

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെ. സാമൂഹികാഘാത പഠനം തുടരാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സമയപരിധി അവസാനിച്ച ജില്ലകളിൽ പുനര്‍വിജ്ഞാപനം ഇറക്കാനാണ് നീക്കം.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നാണ് സർക്കാർ നിലപാട്. കേന്ദ്രം കണ്ണടച്ചതോടെ പ്രക്രിയ മന്ദഗതിയിലായെങ്കിലും പ്രവർത്തനങ്ങൾ പൂർണമായും നിർത്താൻ സർക്കാർ തയ്യാറായിട്ടില്ല.

നിലവിലെ കാലയളവ് അവസാനിച്ച ഒമ്പത് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിനായി വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാനാണ് തീരുമാനം. പ്രവൃത്തി പുരോഗതി സംബന്ധിച്ച് റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാരിൽ നിന്ന് റിപ്പോർട്ട് തേടും. അതിനു ശേഷം മൂന്ന് മാസം കൂടി സമയം അനുവദിക്കുമെന്നാണ് വിവരം.

By newsten