കൊച്ചി : എറണാകുളത്തെ ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ എംഡിഎംഎ ഉപയോഗിച്ചതായി കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മെയ് 27നാണ് ഖത്തറിലേക്ക് പോകുന്നതിന്റെ മെഡിക്കൽ പരിശോധനയ്ക്കായി കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തുന്നത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കളിൽ ഒരാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും തുടർന്ന് പുരുഷ സുഹൃത്തുക്കളുടെ സഹായം തേടി ലോഡ്ജിൽ മുറിയെടുക്കുകയും ചെയ്തതായി പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് മറ്റൊരു ലോഡ്ജിലേക്ക് മാറ്റി. ഇതിനുശേഷം, കൂടെയുണ്ടായിരുന്ന പെൺകുട്ടി വെളുത്ത നിറമുള്ള ഒരു വസ്തു കഴിക്കുന്നത് കണ്ടതായി പറയപ്പെടുന്നു. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മയക്കുമരുന്ന് ഉപയോഗിച്ചതിനു പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.