കൃത്രിമ കാലുകളുമായി തന്റെ സ്‌കൂളിലേക്ക് നടന്ന് ഇറങ്ങിയ 10 വയസുകാരി പെൺകുട്ടി സീമ കുമാരിക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഒറ്റക്കാലിൽ ഒരു കിലോമീറ്റർ ദൂരമുള്ള സ്‌കൂളിലേക്ക് ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സീമ അടുത്തിടെ ശ്രദ്ധനേടിയത്. ഇത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് സീമ പറഞ്ഞു. ബിഹാർ എജ്യുക്കേഷൻ പ്രോജക്ട് കൗൺസിലിന്റെ ഭഗൽപൂർ യൂണിറ്റാണ് രണ്ട് ദിവസത്തിനുള്ളിൽ കൃത്രിമക്കാൽ നിർമ്മിച്ചത്. വിദ്യാഭ്യാസ വകുപ്പ് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട്, അധ്യാപികയാകാനുള്ള തന്റെ സ്വപ്നം ഇപ്പോൾ നിറവേറ്റാൻ കഴിയുമെന്നും സീമ പറഞ്ഞു.കൂടാതെ, വീഡിയോ വൈറലായതോടെ സീമയുടെ കുടുംബത്തിന് സഹായഹസ്തവുമായി നിരവധി നല്ല മനസ്സുകൾ രംഗത്തെത്തിയിട്ടുണ്ട്.