Spread the love

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ 10 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഇന്ന് വീണ്ടും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യലിന് മൂന്ന് മണിക്കൂറിനു ശേഷം രാഹുൽ ഗാന്ധി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തി സോണിയാ ഗാന്ധിയെ സന്ദർശിച്ചു. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാഹുൽ വീണ്ടും ഇഡി ഓഫീസിലേക്ക് മടങ്ങി.

അതേസമയം, ഡൽഹി പോലീസ് നേതാക്കളെ മർദ്ദിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.

By newsten