മുംബൈ: രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുത്തനെ ഇടിവുണ്ടാക്കിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ജൂലൈ 1 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ കരുതൽ ശേഖരം 5 ബില്യൺ ഡോളർ കുറഞ്ഞു.
വിദേശനാണ്യ ശേഖരം കഴിഞ്ഞ ആഴ്ചയിൽ 2.734 ബില്യൺ ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായി മൂന്നാഴ്ചത്തെ ഇടിവിന് ശേഷമായിരുന്നു ഈ വർദ്ധനവ്. ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 588.314 ബില്യൺ ഡോളറാണ്. കഴിഞ്ഞ ആഴ്ച ഇത് 593.323 ബില്യൺ ഡോളറായിരുന്നു.
വിദേശനാണ്യ ശേഖരത്തിന്റെ വലിയൊരു ഭാഗം കറൻസി ആസ്തികളാണ്. ഇതിന്റെ മൂല്യം 4.47 ബില്യൺ ഡോളർ കുറഞ്ഞു. സ്വർണ്ണ ആസ്തിയിൽ 504 ബില്യൺ ഡോളർ ഇടിവുണ്ടായി.