കെ.യു.ആർ.ടി.സി. തുച്ഛമായ വിലയ്ക്ക് വിറ്റുപോയി. ജന്റം ലോ ഫ്ലോർ ബസുകളാണ് എറണാകുളത്ത് നിന്ന് കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി ബസ് വാങ്ങിയ തമിഴ്നാട് സ്വദേശിയുടെ തൊഴിലാളികൾ നാലു ബസുകളെ എറണാകുളം സ്റ്റാൻഡിന് സമീപത്തെ മുറ്റത്ത് നിന്ന് ക്രെയിനുകൾ ഉപയോഗിച്ച് കെട്ടിവലിച്ചാണ് സേലത്തേക്ക് കൊണ്ടുപോയത്.
ചിലതിന് ഫ്രണ്ട് ടയറുകൾ ഉണ്ടായിരുന്നില്ല. പിൻ ചക്രങ്ങൾ വെള്ളത്തിലും ചെളിയിലും ഉറച്ചു കിടക്കുകയായിരുന്നു. വിവിധ ഡിപ്പോകളിൽ നിന്ന് കൊണ്ടുവന്ന വാഹനങ്ങളാണിവ.
ഒൻപത് മുതൽ 16 വർഷം വരെ ഉപയോഗിച്ച വണ്ടികളാണ് സ്‌ക്രാപ്പായി കെ.എസ്.ആര്‍.ടി.സി. കണക്കാക്കുന്നത്. 920 ബസുകൾ ഉപയോഗിക്കാനാവാത്ത നിലയിലാണ്. ഇതിൽ 681 എണ്ണം സ്ഥിരം ബസുകളും 230 എണ്ണം ജന്റം ബസുകളുമാണ്.