Spread the love

തിരുവനന്തപുരം : സ്വപ്ന സുരേഷിന് ഇഡി നോട്ടീസ് നൽകി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് നൽകിയത്. ഈ മാസം 22ന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെയും രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 22ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വപ്ന സുരേഷിനെതിരായ ഏറ്റവും പുതിയ ആരോപണങ്ങൾ ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനാണ് അന്വേഷിക്കുന്നത്. ജോയിന്റ് ഡയറക്ടർ മനീഷ് ഗോദരയ്ക്കാണ് അന്വേഷണത്തിൻറെ മേൽനോട്ടം. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. സ്വപ്നയുടെ രഹസ്യമൊഴി സംഘം വിശദമായി പരിശോധിക്കും. അന്വേഷണത്തിൽ അനാവശ്യ തിടുക്കം കാണിക്കരുതെന്ന് ഏജൻസിക്ക് നിർദ്ദേശം നൽകിയിരുന്നു.

By newsten