കൊച്ചി: ഡോളർ കടത്ത് കേസിൽ നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിക്കില്ല. ഇ.ഡിയുടെ ആവശ്യം എ.സി.ജെ.എം കോടതി തള്ളി. ഇഡിക്ക് മൊഴി നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു.
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിൽ 2020ൽ സ്വപ്ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നൽകിയിരുന്നു. ഈ മൊഴികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ പരാമർശങ്ങളുണ്ടെന്ന് അന്നത്തെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കസ്റ്റംസിന്റെ എതിർപ്പിനെ തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു. എന്നാൽ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം പൂർത്തിയായതോടെയാണ് രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡിക്ക് കൈമാറിയത്.